Breaking News

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

Spread the love

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്വന്റിഫോറിനോട്. ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ട്വന്റിഫോറിന്റെ ഗ്രൗണ്ട് സീറോയിലായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ശബരിമല സ്വര്‍ണക്കൊള്ള കേസ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുന്നത്. മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരേയും കടകംപള്ളി സുരേന്ദ്രന്‍ ആഞ്ഞടിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി മുരളീധരന്‍ കഴക്കൂട്ടത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു അമ്പലത്തിനു മുന്നില്‍ അരക്ക് വിളക്ക് വെക്കാന്‍ പോലും വി മുരളീധരനായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്തം കടകംപള്ളി സുരേന്ദ്രനെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ധാര്‍മ്മിക ഉത്തരവാദിത്തം സമ്മതിച്ച കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കരുത് എന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനും പറഞ്ഞു.

You cannot copy content of this page