പ്രശസ്ത രചയിതാവ് രാജു കുന്നക്കാടിന് കേരളം ഐക്കോണിക് അവാർഡ് 2026

Spread the love

തിരുവന്തപുരം: രാജു കുന്നക്കാട്ടിന് കേരളം ഐക്കോണിക് അവാർഡ് 2026.
ആചാര്യ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ 2026 ലെ കേരളം ഐക്കോണിക് അവാർഡ് രാജു കുന്നക്കാട്ടിന്.സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്.

കേരള സാക്ഷരത മിഷൻ മുൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് മുൻ മെമ്പർ,
ഐറിഷ് മലയാളി അസോസിയേഷൻ പ്രസിഡണ്ട്‌,
വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വേൾഡ് മലയാളി കൗൺസിൽ ആർട്സ് &കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയും,
സംസ്‌കാരവേദി നാഷണൽ കമ്മിറ്റി അംഗവുമാണ്.

‘റോം ഒരു നേർക്കാഴ്ച’, ‘അയർലണ്ടിലൂടെ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് ആണ്.

കോട്ടയം മാറ്റൊലിയുടെ ജനപ്രിയ പ്രൊഫഷണൽ നാടകമായ ‘ഒലിവ് മരങ്ങൾ സാക്ഷി’ യുടെ രചയിതാവ് ആണ്. മാറ്റൊലിയുടെ ഏറ്റവും പുതിയ സാമൂഹ്യ നാടകമായ ‘ജൻസി’യുടെ ആവിഷ്കാരം നിർവഹിച്ചിരിക്കുന്നതും രാജു കുന്നക്കാട്ട് ആണ്.

കലാ,സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രവർത്തനത്തിന് ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ അവാർഡ്(2025), അജ്‌മാൻ കൾച്ചറൽ ഫോറത്തിന്റെ ‘പ്രവാസി രത്ന അവാർഡ്(2007),ആറന്മുള സത്യാവ്രതൻ സ്മാരക നാടക പുരസ്‌കാരം(2024), തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘രാജൻ പി ദേവ്’ പുരസ്‌കാരം(2024), തോപ്പിൽ ഭാസി അവാർഡ് (2025),പുലരി റ്റി വി ശംഖുമുദ്ര പുരസ്‌കാരം (2025),അയർലണ്ട് മൈൻഡ് ഐക്കോൺ അവാർഡ് 2025 തുടങ്ങി 16 പുരസ്‌കാരങ്ങൾ ഇതിനകം രാജുവിന് ലഭിച്ചിട്ടുണ്ട്.

You cannot copy content of this page