ന്യൂഡൽഹി:_ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ എന്ന ജനാധിപത്യ സങ്കല്പത്തെ ചുരുക്കം ചിലർക്കായി ചുരുക്കം ചിലർ നിയന്ത്രിക്കുന്ന ചുരുക്കം ചിലരുടെ സർക്കാരാക്കി ബിജെപി ഭരണകൂടം മാറ്റിയെന്ന് ജോസ് കെ മാണി എംപി രാജ്യസഭയിൽ ആരോപിച്ചു.വലിയ ഭീഷണിയാണ് രാജ്യത്തിൻ്റെ ഭരണഘടനയും ഇന്ത്യയുടെ മുഖമുദ്രയായ ഫെഡറലിസവും നേരിടുന്നത്.വിവേചനത്തോടുകൂടിയുള്ള ധനകാര്യ_വിഭവ വിതരണ മാണ് കേന്ദ്രസർക്കാർ നടത്തുന്നത്.പ്ലാനിങ് കമ്മീഷനുംദേശീയ വികസന കൗൺസിലും കേന്ദ്രസർക്കാർ ഇല്ലാതെയാക്കി.സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥ സംജാതമാക്കി.സംസ്ഥാനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങളുടെ കാര്യങ്ങളിൽ തികഞ്ഞ പക്ഷപാതവും അസന്തുലിതാവസ്ഥയും കേന്ദ്രസർക്കാർ സൃഷ്ടിച്ചു.ഭയവും അടിച്ചമർത്തലും വിവേചനവുമല്ല ജനാധിപത്യത്തിന്റെ സ്വഭാവമല്ലെന്നും ഭയരഹിതവും സ്വതന്ത്രമായ ആശയവിനിമയ പ്രക്രിയയും പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങടക്കമുള്ളവരുടെ അവകാശ സംരക്ഷണവും ഉറപ്പുവരുത്തുമ്പോൾ മാത്രമേ ജനാധിപത്യം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളൂവെന്നും ജോസ് കെ മാണി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
Useful Links
Latest Posts
- സംസ്ഥാനത്ത് ആന്റിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പഞ്ചായത്തുകളില് സാക്ഷരത യജ്ഞം
- ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി
- ഭാര്യയ്ക്കുള്ള ജീവനാംശം നാണയത്തുട്ടുകളായി എത്തിച്ച് യുവാവ്; ‘ചെവിയ്ക്ക് പിടിച്ച്’ കുടുംബ കോടതി
- ‘അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണയും ഇന്ധനവും വാങ്ങണം’; യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി ട്രംപ്
- സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്; മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കിയേക്കും