തൊടുപുഴ:_സർക്കാർ ഒപ്പമുണ്ട് എന്നത് ഭരണനടപടിയുടെ ഭാഗമാക്കി ജനക്ഷേമ ഭരണം നടത്തിയ എൽഡിഎഫിന് ജനങ്ങൾ തുടർഭരണം നൽകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് കാവലും കരുതലും ഒരുക്കിയാണ് പിണറായി സർക്കാർ ഭരണം നടത്തിയത്.പ്രളയവും ഓഖിയും തകർത്തെറിഞ്ഞ കേരളത്തെ എൽഡിഎഫ് സർക്കാർ പുന:സൃഷ്ടിച്ചു.ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന 60 ലക്ഷത്തിലധികം ആളുകൾക്ക് ഭവനങ്ങളിൽ സാമൂഹിക സുരക്ഷാ പെൻഷനുകൾ എത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.കഴിഞ്ഞ പത്തു വർഷക്കാലമായി സംസ്ഥാനത്ത് പവർ കേട്ടില്ല.പ്രൈമറി തല മുതൽ പ്ലസ് ടു വരെയുള്ള സ്കൂളുകളെ ഹൈടെക് സ്കൂളുകളാക്കി ഉയർത്തി.ഏറ്റവും സാധാരണക്കാർക്ക് വരെ ഗുണനിലവാരമുള്ള മികച്ച ചികിത്സ നൽകുന്ന ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആക്കി പ്രൈമറി ഹെൽത്ത് സെൻ്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ നീളുന്ന ആശുപത്രി സംവിധാനങ്ങളെ സർക്കാർ പുന: സംവിധാനം ചെയ്തു.ഒരിക്കൽ പോലും കേരളത്തിൽ റേഷൻ വിതരണം മുടങ്ങിയില്ല.അന്താരാഷ്ട്ര നിലവാരമുള്ള പ്രധാന റോഡുകളും മലയോര ഹൈവേയും യാഥാർത്ഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ്.640 കിലോമീറ്റർ അധികം നീളുന്ന തീരദേശഹൈവേയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാകും.മലയോര കർഷകരെ ചേർത്ത് പിടിച്ചാണ് എൽഡിഎഫ് സർക്കാർ ഭരണം നടത്തിയത്.വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വന്യജീവി സംരക്ഷണം(കേരള ഭേദഗതി),ഭൂപതിവ് നിയമ ഭേദഗതി എന്നിവ യാഥാർത്ഥ്യമാക്കി.ബഫർ വിഷയത്തിൽ കർഷകരുടെ ആവശ്യങ്ങൾക്കൊപ്പമായിരുന്നു സർക്കാർ നിലപാട് സ്വീകരിച്ചത്.ഇതെല്ലാം ജനഹൃദയങ്ങളിലുണ്ട്.ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള എൽഡിഎഫ് നിർദേശങ്ങൾക്ക് വലിയ തോതിലുള്ള അംഗീകാരം നൽകി 2026 തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് ജനങ്ങൾ അനുമതി നൽകുമെന്നും പറഞ്ഞു.
മധ്യമേഖലാ ജാഥാംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍
പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടിൽ,
ഡോ. വര്‍ഗീസ് ജോര്‍ജ്
മാത്യൂസ് കോലഞ്ചേരി
കെ ജി പ്രേംജിത്ത് ,
ഫ്രാന്‍സിസ് തോമസ്,
എം എ ലത്തീഫ് ,
ബിനോയ് ജോസഫ് എന്നിവർക്കും സ്വീകരണം നൽകി.
