മാർ ആഗസ്തീനോസ് കോളേജിന് വീണ്ടും റാങ്കുകളുടെ തിളക്കം.

Spread the love

രാമപുരം : ഈ വർഷത്തെ എം ജി യൂണിവേഴ്സിറ്റി പി. ജി പരീക്ഷകളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് റാങ്കുകളുടെ തിളക്കം. എം എ എച്ച് ആർ എം പരീക്ഷയിൽ ആരതി ശശി ഒന്നാം റാങ്കും അനീഷ ജോൺസൻ രണ്ടാം റാങ്കും, അഞ്ജലി എം. എട്ടാം റാങ്കും, എം എസ് സി ഇലക്ട്രോണിക്സിൽ ഹരിശങ്കർ എസ്. ഒന്നാം റാങ്കും ആഖിൽ റ്റി.റ്റി. ആറാം റാങ്കും, ഗോകുൽ മോഹനൻ ഏഴാം റാങ്കും, രോഹിത് വി ആർ. എട്ടാം റാങ്കും, ശ്രീലക്ഷ്മി കെ എസ് ഒൻപതാം റാങ്കും കരസ്ഥമാക്കി.
റാങ്ക് ജേതാക്കളെ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍,വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു ഡിപ്പാർട്മെന്റ് മേധാവികൾ, സ്റ്റാഫ് പ്രതിനിധികൾ, പി.റ്റി.എ. ഭാരവാഹികൾ തുടങ്ങിയവര്‍ അനുമോദിച്ചു.

You cannot copy content of this page