ശുചിത്വ കേരളത്തിൻ്റെ കാവൽക്കാർക്ക് ആദരം .കേരള പിറവി ദിനത്തിൽ വേറിട്ട മാതൃകയുമായി രാമപുരം കോളജ് ;

Spread the love

രാമപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് വേറിട്ട ഒരു കർമ്മ പരിപാടി സംഘടിപ്പിക്കുന്നു. നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കുന്ന ഹരിത കർമ്മ സേനാ പ്രവർത്തകരെ കേരളപ്പിറവി ദിനത്തിൽ കോളേജ് ആദരിക്കുന്നു.
നവംബർ രണ്ടിന് രാവിലെ 10:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ പ നടക്കുന്ന കേരളപ്പിറവി ദിനാഘോഷ ചടങ്ങിലാണ് രാമപുരം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്നത്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഹരിത കർമ്മ സേന നടത്തുന്ന നിസ്വാർത്ഥ സേവനത്തെ അംഗീകരിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ കോളേജ് ലക്ഷ്യമിടുന്നത്. വെറുമൊരു ആഘോഷമല്ല കേരളപ്പിറവി, മറിച്ച് കേരളത്തിന്റെ യഥാർത്ഥ കർമ്മയോഗികളെ കണ്ടെത്തി ആദരിക്കാനുള്ള അവസരമാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളും ഹരിത കർമ്മ സേനാഗങ്ങളും അവതരിപ്പിക്കുന്ന കേരളപ്പിറവി ദിന കലാപരിപാടികളും അരങ്ങേറും.
കോളേജ് മാനേജർ റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും.

You cannot copy content of this page