ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം:ജോസ് കെ മാണി എംപി.

Spread the love

ഈരാറ്റുപേട്ട :
ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.

Oplus_16908288
കേരളത്തിൽ 54 ശതമാനത്തിൽ അധികം വൃക്ഷാ വരണം ഉണ്ടെന്ന് രാജ്യസഭയിൽ തന്നെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇ എസ് എ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ വിഷയത്തിൽ രാഷ്ട്രീയത്തിനതീതമായി ഒന്നിച്ച് നിന്ന് പോരാടുവാൻ എല്ലാ കക്ഷികളും തയ്യാറാവണം.ബഫർ സോൺ വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെടുകയും അതിനാവശ്യമായ പഠന റിപ്പോർട്ടുകൾ കേന്ദ്ര എം പവേർഡ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുകയും ചെയ്ത ആദ്യ രാഷ്ട്രീയ കക്ഷി കേരള കോൺഗ്രസ് (എം) ആണ്. ഇ എസ് എ വിഷയം ചർച്ച ചെയ്യുവാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എസ് ഐ ആറിലൂടെ ഇന്ന് ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വർക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകുവാൻ പോലും തയ്യാറാവാത്ത യുഡിഎഫ് ഗവൺമെൻ്റിൻ്റെ നടപടി തികച്ചും പ്രതിഷേധാർഹമാണ്.

ജില്ലാപ്രസിഡൻ്റ് ഫ്രെ ഫ. ലോപ്പസ് മാത്യു പ്രതിഷേധ സംഗമത്തിൽ അദ്ധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എം എൽ എ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്റീഫൻ ജോർജ്, ജോബ് മൈക്കിൾ , സണ്ണി തെക്കേടം, ,ജോർജുകുട്ടി ആഗസ്തി, ജോസ് ടോം, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല , സിറിയക് ചാഴികാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, നിർമ്മല ജിമ്മി, സാജൻ കുന്നത്ത് , ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കെ അലക്സ്, സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ,പി എം മാത്യു, ജോണിക്കുട്ടി മടത്തിനകം , മാത്തുകുട്ടി കുഴിഞ്ഞാലി, ബിനോ ജോൺ, സാജൻ തൊടുക , ഡയസ് കോക്കാട്ട്, ആൻസി ജോസഫ്, അമ്മിണി തോമസ്, ജെയിംസ് വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ഠൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്തു.

You cannot copy content of this page