രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു

Spread the love

കുറവിലങ്ങാട് / കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ വിദ്യാർത്ഥി സംഘത്തിൽ ഇടം നേടി കുറവിലങ്ങാട് സ്വദേശിനി മരിയ ബാബു. 2024-25 ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്കൂൾ എസ്സേ മത്സരത്തിലെ വിജയി എന്ന നിലയിലാണ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, കുറവിലങ്ങാട് പ്ലസ് ടു വിദ്യാർത്ഥിനിയായ മരിയ ബാബുവിന് രാഷ്ട്രപതിയുമായി മുഖാമുഖം കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്.

‘സ്മാർട്ട് ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരത്തിൽ 13 ഔദ്യോഗിക ഭാഷകളിലായിരുന്നു വിദ്യാർത്ഥികൾ ഉപന്യാസങ്ങൾ തയ്യാറാക്കിയത്. കേരളത്തിൽ നിന്ന് ആറ് വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ സീനിയർ വിഭാഗത്തിൽ മലയാളം ഭാഷയിൽ മരിയ ബാബു സിൽവർ മെഡൽ കരസ്ഥമാക്കി.

ടാറ്റാ ഗ്രൂപ്പിന്റെ 17-ാമത് എഡിഷൻ മത്സരമായിരുന്നു ഇത്. ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിജയികൾക്കായി വിമാനയാത്ര, താമസം, രാഷ്ട്രപതിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ടാറ്റാ ഗ്രൂപ്പ് ഒരുക്കി.

കുറവിലങ്ങാടിന്റെ മണ്ണിൽ നിന്ന് ദേശീയതല വേദിയിലെത്തി രാഷ്ട്രപതിയെ നേരിൽ കണ്ട് ആശയങ്ങൾ പങ്കുവെക്കാനായതിന്റെ അഭിമാനത്തിലാണ് മരിയയും കുടുംബവും.

ടാക്സ് കൺസൾട്ടന്റും വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ ബാബു മാത്യു ആര്യപ്പിള്ളിലും ബിന്ദു ബാബുവും ആണ് മാതാപിതാക്കൾ. ഏക സഹോദരി ആൻ തെരേസ ബാബു തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിങ് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.

മരിയ ബാബുവിന്റെ നേട്ടം കുറവിലങ്ങാടിന്റെ വിദ്യാഭ്യാസരംഗത്തിനും അഭിമാനമായി.
#MariaBabu #StMarysHSS Kuravilangad #TataBuildingIndia #EssayCompetition #SmartIndia

You cannot copy content of this page