എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Spread the love

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമനവുമായി ഹൈകോടതി.

എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയില്‍ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ലഭിച്ചത് ഇന്നലെയെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പരാമർശം. കേസില്‍ ഹൈക്കോടതി സർക്കാരിനും സംവിധാനങ്ങള്‍ക്കുമെതിരെ ഉന്നയിച്ചത് രൂക്ഷവിമർശനം. എന്തിനാണ് ചില പ്രതികളെ സംരക്ഷിക്കുന്നതെന്ന് കോടതി ചോദിച്ചു.

കൈ തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കുംവടക്കും അടിക്കും. ഒരു തെറ്റ് സംഭവിക്കാം, തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, എന്നിങ്ങനെയായിരുന്നു കോടതിയുടെ വിമർശനങ്ങള്‍. അതേസമയം തീരുമാനമെടുക്കാൻ വൈകിയത് ഫയല്‍ ലഭിക്കാത്തത് മൂലമാണെന്ന് പിന്നാക്ക വികസന കോർപറേഷൻ സെക്രട്ടറി ഹൈക്കോടതിയെ ബോധിപ്പിച്ചു.

ഫയല്‍ ഇന്നലെയാണ് ലഭിച്ചതെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഉത്തരവ് ഹാജരാക്കാതിരുന്നത് സെക്രട്ടറിയുടെ പിഴവല്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെ 5 പ്രതികള്‍ 15 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. അന്തരിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് കേസിലെ പരാതിക്കാരൻ

You cannot copy content of this page