Breaking News

നേപ്പാൾ പ്രളയം; തുരംഗത്തിനുള്ളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുള്ള കരച്ചിൽ,9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം.

Spread the love

കാഠ്മണ്ഡു:നേപ്പാളിൾ കനത്ത ദുരന്തം വിതച്ച മിന്നൽ പ്രളയം നടന്നു 9 ദിവസം കഴിയുമ്പോൾ ദുരന്ത അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ 2 പേരെ രക്ഷപ്പെടുത്തി രക്ഷാപ്രവർത്തകർ.

ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളെയാണ് രക്ഷ പെടുത്തിയത്.

ടണലിൽ നിന്നും കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിൽ ആണ് സൈന്യം ഇവരെ രക്ഷിച്ചത്.

“പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്’ എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ, ‘ശരി’ എന്ന മറുപടി ഉള്ളിൽ നിന്ന് ലഭിച്ചു.

തുടർന്നുള്ള നീക്കങ്ങളിലാണ് ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. പിന്നാലെ മറ്റൊരാളെ കൂടി രക്ഷപ്പെടുത്തിയതായി നേപ്പാൾ സർക്കാർ അറിയിച്ചു.

ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്;

ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്.

You cannot copy content of this page