കള്ളാടി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എല്‍ എ പി എ മുഹമ്മദ് റിയാസ്. മണ്ണ് നീക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടിട്ട് അത് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയും എന്നിട്ടും, ഇതൊന്നും ചെയ്യാതെ മന്ത്രിമാരും മുഖ്യമന്ത്രിയും പ്രസ്താവനകള്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ണ് മാറ്റിയിടാനുള്ള സ്ഥലം കരാര്‍ കമ്പനി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് ലഭ്യമാക്കി നല്‍കിയില്ലെന്നും റിയാസ് ആരോപിച്ചു. മണ്ണു മാറ്റാനുള്ള സ്ഥലമില്ലെന്ന് ഒരു യോഗത്തില്‍ കരാര്‍ കമ്പനി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും അല്‍പംകൂടി പക്വതയോട് സംസാരിക്കണം. ഓരോ മന്ത്രിയും കയ്യൊഴിയുന്ന രീതിയാണ് സ്വീകരിച്ചത്. കള്ളാടിയിലുണ്ടായത് മനുഷ്യനിര്‍മിതമായ ദുരന്തമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഇത് തന്റെ വകുപ്പല്ലെന്ന് മറ്റൊരു മന്ത്രിയും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയിലിടാനാണ് ചിലരുടെ ശ്രമമെന്നും റിയാസ് പറഞ്ഞു. സര്‍ക്കാര്‍ ഒരുമിച്ചുകൂട്ടി മുന്നോട്ടുപോവുകയാണ് ചെയ്യേണ്ടത്.
അല്ലാതെ പ്രസ്താവന യുദ്ധമല്ല വേണ്ടത്. രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന നിലപാടാണ് ഇന്നലെതന്നെ എടുത്തതെന്നും പോരായ്മകള്‍ പറയാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
