കോട്ടയം:കേന്ദ്ര സർക്കാരിന്റെ ഏഴാമത് പരിസ്ഥിതി ലോല (ഇ.എസ്.ഇസഡ്) കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷിയോഗവും അടിയന്തര നിയമസഭാ സമ്മേളനവും വിളിച്ചുചേർക്കണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 7 ജില്ലകളിലായി 25 ലക്ഷം ആളുകളെ ബാധിക്കും
വിജ്ഞാപനത്തിനെതിരെയുള്ള ആക്ഷേപങ്ങൾ അറിയിക്കാൻ ഇനി 25 ദിവസങ്ങൾ മാത്രമാണ് ബാക്കി (ആകെ 60 ദിവസങ്ങളിൽ 35 ദിവസം പിന്നിട്ടു).
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടതുപോലെ, പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറയ്ക്കണം.
കേരളത്തിന്റെ വനവിസ്തൃതി 11,000 ചതുരശ്ര കിലോമീറ്ററാണ്. സംസ്ഥാനത്ത് 54% വനാവരണവുമുണ്ട്.
ഉയർന്ന ജനസാന്ദ്രതയും ഭൂവിസ്തൃതിയുടെ കുറവും പരിഗണിച്ച്, പരിസ്ഥിതി ലോല മേഖലകൾ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണം.
കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച യഥാർത്ഥ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
