മാർ ആഗസ്റ്റിനോസ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

Spread the love

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ‘നെക്സസ്’ (NEXUS) 2026-27 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ഡോ. ജീവ ജോസ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തെ തുടർന്ന് “ബിയോണ്ട് ഇന്നൊവേഷൻ: എത്തിക്കൽ ആൻഡ് ലീഗൽ ഡൈമൻഷൻസ് ഓഫ് എ.ഐ” (Beyond Innovation: Ethical and Legal Dimensions of AI) എന്ന വിഷയത്തിൽ ഡോ. ജീവ ജോസ് സെമിനാർ നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയും, അതുയർത്തുന്ന ധാർമികവും നിയമപരവുമായ വെല്ലുവിളികളും സാധ്യതകളും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

മാനേജർ ഫാ. ബെർക്ക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, വകുപ്പു മേധാവി സുനിൽ കെ ജോസഫ്, സ്റ്റാഫ് കോഡിനേറ്റർ അർച്ചന ഗോപിനാഥ്, സ്റ്റുഡന്റ് കോഡിനേറ്റർ മാരായ അനന്തു അനിൽ , ബിസ്റ്റ മരിയ ജോജോ, ലിയോൺ മാത്യു ടോണി, അലൻ ലാൽ എബൻ സോജൻ എന്നിവർ പ്രസംഗിച്ചു

You cannot copy content of this page