Breaking News

‘സ്‌കൂള്‍ സമയമാറ്റം: മാന്യസമീപനം അവഗണിക്കരുത്’; വിമര്‍ശനവുമായി സമസ്ത മുഖപത്രം

Spread the love

സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം. സംസ്ഥാനത്തെ സ്‌കൂള്‍ പഠന സാഹചര്യം സര്‍ക്കാറിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ആകണമെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് ശക്തമായ നിലപാട് ഇല്ലാത്തത് എന്ത് കൊണ്ടെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി സമസ്ത അധ്യക്ഷന്‍ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്. സമയമാറ്റം മദ്രസ പഠനത്തെ മാത്രമല്ല സ്വകാര്യ ട്യൂഷന്‍ ,പൊതുഗതാഗതം ഉള്‍പ്പെടെയുള്ളവയെ ഈ മാറ്റം ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടാകും. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ സമയം പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഹൈക്കോടതി നടപടിയെ തുടര്‍ന്നാണ് സമയമാറ്റം എന്നാണ് ന്യായീകരണം. എന്നാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ പഠന സാഹചര്യം എന്തെന്ന് സര്‍ക്കാറിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ആകണം എന്നും മുഖപത്രത്തില്‍ പറയുന്നു. ഒരു വിഭാഗം ആയുധമെടുക്കും മുമ്പേ യുദ്ധം ഇല്ലാതെ ആക്കുവാനുള്ള പോരാളിയാണ് ബുദ്ധിശാലിയായ ഭരണാധികാരി എന്നും സര്‍ക്കാരിനെ ഉന്നം വെച്ച് മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാറിനെ കടുംപിടുത്തം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.പ്രതിപക്ഷവും വിഷയം ഏറ്റെടുക്കണമെന്നാണ് മുഖപത്രം പറയുന്നത്.

You cannot copy content of this page