ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.
രാഹുലിന് എതിരായ ലൈംഗിക പീഡന പരാതികളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ ലൈംഗികവൈകൃതങ്ങള്‍ അറിഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആക്രമണം. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പരാതികള്‍ നേരിടുന്ന രാഹുലിനെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന വാദത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. അതിജീവിതയുടെ പരാതി ലഭിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. അറസ്റ്റ് വൈകുന്നതിന്റെ പേരിലുളള കോണ്‍ഗ്രസ് നേതാക്കളുടെ സംഘടിത വിമര്‍ശനങ്ങളെ മുഖ്യമന്ത്രി പരിഹസിച്ചു തളളി
അതിജീവിതയുടെ പരാതിവന്ന് ഒമ്പത് ദിവസമായിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവിലാണ്.
