Breaking News

രാഹുൽ മാങ്കൂട്ടത്തിലിനായി അതിർത്തികളിൽ കർശന പരിശോധന

Spread the love

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വയനാട് – തമിഴ്നാട് കർണാടക അതിർത്തികളിൽ കർശന പരിശോധന. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടത്തുന്നത്. ടൂറിസ്റ്റ്, ചരക്ക് വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് സംഘം.

തിരച്ചിൽ കർശനമാകാനാണ് ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അതിർത്തി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ കഴിയുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അന്വേഷണ ചുമതല ജി. പൂങ്കുഴലി ഐ.പി.എസിനാണ്. കെ.പി.സി.സി ഡി.ജി.പിക്ക് കൈമാറിയ പരാതിയാണിത്. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. മൊഴി നൽകാമെന്ന് പെൺകുട്ടി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കൂടി സൗകര്യം കണക്കിലെടുത്താവും മൊഴി രേഖപ്പെടുത്തുന്നത്. ഈ കേസന്വേഷിക്കാൻ ജി. പൂങ്കുഴലി ഐ.പി.എസിന് കീഴിൽ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.

You cannot copy content of this page