കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് ന്റെ രാഷ്ട്രീയ വിഭാഗം ആയ എസ് ഡീ പി ഐ യുടെ പിന്തുണ സ്വീകരിക്കും എന്ന് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയതോടെ മലബാർ മേഖലയിൽ യു ഡീ എഫ് ക്‌ളീൻ സ്വീപ് ആണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. കാസറഗോഡ് മുതൽ പാലക്കാട് വരെയുള്ള സീറ്റുകൾ മുഴുവൻ തൂത്തുവാരും എന്നാണ് കൊണ്ഗ്രെസ്സ് കരുതുന്നത്. വടകര, കണ്ണൂർ, കാസർകോഡ്, മലപ്പുറം പൊന്നാനി, പാലക്കാട്, കോഴിക്കോട് എന്നീ സീറ്റുകളിൽ 25000 മേലെ വോട്ട് ഉള്ള കേഡർ സംവിധാനം ആണ് എസ് ഡീ പി ഐ. ഈ വോട്ടുകൾ കൂടി ചേരുന്നത് വിജയം ഉറപ്പ് വരുത്തും എന്നാണ് യു ഡീ എഫ് കരുതുന്നത്.
എന്നാൽ ഈ കൂട്ട് കെട്ട് പ്രശ്നം ഉണ്ടാക്കുന്ന മണ്ഡലങ്ങളിൽ ഒരു പക്ഷേ തോൽവി ഉറപ്പാണത്രെ. തൃശൂർ, ചാലക്കുടി, കോട്ടയം, പത്തനംതിട്ട. മണ്ഡലങ്ങളിൽ എസ് ഡീ പീ ഐ ബന്ധം ദോഷം ചെയ്തേക്കാം.
എന്നാൽ ഈ മണ്ഡലങ്ങളിൽ തോറ്റാലും തെക്കൻ മേഖലയിലും ഇവരെ കൊണ്ട് ഗുണം ഉണ്ടാകും എന്നാണ് കോൺഗ്രസ്സ് കരുതുന്നത്. അത് കൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് മായി സഹകരിച്ചു മുന്നോട്ട് പോകാൻ ആണ് സാധ്യത.