Breaking News

ഒടുവില്‍ പിടിച്ചു; വയനാട് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റ് ചെയ്തു

Spread the love

കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.

You cannot copy content of this page