Breaking News

ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്, നോക്കി വോട്ട് ചെയ്യുക; വേടന്റെ ആഹ്വാനം

Spread the love

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ച് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ ആഹ്വാനം. മൂന്നുനാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും നോക്കി വോട്ട് ചെയ്യാനുമാണ് വേടൻ പറഞ്ഞത്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് മലബാർ സൈഡ്. ജനാധിപത്യം ഈ രാജ്യത്ത് നിലനിൽക്കാനുള്ള കാരണം തന്നെ നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവരെല്ലാം എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. കസേരയിട്ടിരിക്കുന്നവർക്കും രണ്ടുകാലിൽ മണിക്കൂറുകളായി എന്നേ കാണാൻ നിൽക്കുന്നവർക്കും അത് മനസിക്കേണ്ട കാര്യമാണ് എന്നും വേടൻ പറഞ്ഞു.ഈ രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ഇങ്ങനെ കൂടാൻ കഴിയുന്നത്, വിപ്ലവപാട്ടുകൾ പാടാൻ കഴിയുന്നത്, സഹമനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും കഴിയുന്നത് ഇവിടെ ന്യൂനപക്ഷ ജനവിഭാഗങ്ങൾ ശക്തരായി നിൽക്കുന്നതുകൊണ്ട് മാത്രമാണ്. മൂന്നുനാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വരും. നോക്കി വോട്ട് ചെയ്യണമെന്നും വേടൻ പറഞ്ഞു.

You cannot copy content of this page