കൊച്ചി : നിരോധിച്ച തീവ്രവാദ സംഘടന ആയ പോപ്പുലർ ഫ്രണ്ട് ഇന്റെ രാഷ്ട്രീയ പാർട്ടി ആയ എസ് ഡീ പീ ഐ, യു ഡീ എഫ് സ്ഥാനാർഥികൾക്ക് കേരളത്തിൽ പിന്തുണ പ്രഖ്യാപിച്ചു. കെപിസിസിയും മുസ്ലിം ലീഗ് നേതാക്കളുമായി നടന്ന രഹസ്യ ചർച്ചക്ക് ശേഷം ആണെന്ന് പറയപ്പെടുന്നു ഈ പിന്തുണ അവർ പരസ്യമായി പ്രഖ്യാപിച്ചു മുന്നോട്ട് വന്നത്.
പൂഞ്ഞാർ പള്ളി വിഷയത്തിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അടക്കുമുള്ള എൽ ഡീ എഫ് നേതാക്കൾ കടുത്ത നിലപാട് ആക്രമികളായ ആളുകൾക്ക് എതിരെ എടുത്തിരുന്നു. എന്നാൽ അതിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു.
പൂഞ്ഞാർ വിഷയത്തിൽ എസ് ഡീ പി ഐ അടക്കമുള്ള സംഘടനകൾ സിപിഎം നെതിരെ രംഗത്ത് വന്നിരുന്നു. ഈ അവസരത്തിൽ ആണ്, കോൺഗ്രസ് ലീഗ്, ജോസഫ് വിഭാഗം സ്ഥാനാർത്ഥിൾക്ക് അവർ പിന്തുണ നൽകിയത്.
എന്നാൽ ഈ പിന്തുണ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കോൺഗ്രസിന് ഗുണം ചെയുമെങ്കിലും പത്തനംതിട്ട,കോട്ടയം, ഇടുക്കി, തൃശൂർ, ചാലക്കുടി തുടങ്ങിയ ക്രിസ്ത്യൻ മേഖലയിൽ തിരിച്ചടി ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കോട്ടയം, തൃശൂർ മണ്ഡലങ്ങളിൽ ആവും ഏറ്റവും കൂടുതൽ തിരിച്ചടി യു ഡീ എഫിന് എസ് ഡീ പി ഐ പിന്തുണ മൂലമുണ്ടാവുക. എന്നാൽ ഈ മണ്ഡലങ്ങളിൽ തോറ്റാലും ബാക്കി 15 സീറ്റും ജയിച്ചു കയറും എന്നാണ് കെപിസിസി നേതൃത്തം വിലയിരുത്തുന്നത്.
പാലാ മെത്രാനെതിരെ ഭീഷണി മുഴക്കിയ എസ് ഡീ പീ ഐ പിന്തുണ യു ഡീ എഫ് സ്വീകരിച്ചത് കത്തോലിക്കാ സഭക്കും എൻ എസ് എസ്ഇനും കടുത്ത എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ദേശീയ തലത്തിൽ ഈ സഖ്യം ഉയർത്തി കാണിക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത്. ഒരു പക്ഷേ മുസ്ലിം വോട്ടുകൾ ലക്ഷ്യം വെച്ചുള്ള ഈ നീക്കം കോൺഗ്രസ്സ് പാർട്ടിക്ക് ദേശീയ തലത്തിൽ നഷ്ടം ഉണ്ടാക്കിയേക്കാം.