വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ നടത്തി.

Spread the love

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ “ക്രൈസ്തവ സാക്ഷ്യം” എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി. കോളേജ് മാനേജർ റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി.
കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസി. പ്രൊഫ. ഡോ. അലക്സ് ജോർജ് കാവുകാട്ട്, വൈസ് പോസ്റുലേറ്റർ റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ എന്നിവർ സെമിനാർ നയിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്. ജോബിൻ പി മാത്യു, കോർഡിനേറ്റർ റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

You cannot copy content of this page