കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു.കെ സുധാകരന് എതിരായത് വിഡി സതീശന്റെ കടുത്ത നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരന് സീറ്റ് നല്‍കിയാല്‍ കടുത്ത നിലപാട് എടുക്കുമെന്ന് വിഡി സതീശന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചു. ഇതോടെയാണ് സീറ്റ് നല്‍കേണ്ടന്ന ധാരണയിലേക്ക് എത്തിയത്.
കെ സുധാകരന്‍ വിഷയത്തില്‍ ഇടപെട്ടുവെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. അനുനയത്തിലേക്ക് എത്താന്‍ സുധാകരനോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ജീവന്‍ പണപ്പെടുത്തിയ ആള്‍ ആണ് സുധാകരന്‍. മൂന്നാമത് ഭരണം ഉണ്ടാകരുത് എന്ന് പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സുധാകരന്‍ എന്തു മറുപടി പറഞ്ഞു എന്ന് ഇപ്പോള്‍ പറയുന്നില്ല – അദ്ദേഹം പറഞ്ഞു.
കെ സുധാകരന് പിന്തുണയുമായി കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സി രംഗത്തെത്തി. കെ എസ് തനിച്ചല്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ജി. സുധാകരനടക്കമുളളവരോട് കാണിക്കുന്ന താല്പര്യം കെ സുധാകരന് നല്‍കണമെന്നും ആദം മുല്‍സി പറഞ്ഞു. സുധാകരനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്ത് എത്തുന്നതാണ് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കണ്ടത്.
