കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ മണ്ഡലത്തിലെ പര്യടനം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വെളിയന്നൂരിൽ നിന്നും ആരംഭിച്ചു.

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി സുനിൽ പര്യടനത്തിൻ്റെ ഫ്ളാഗ് ഓഫ് നടത്തി
സിപിഐഎം കടുത്തുരുത്തി ഏരിയ സെക്രട്ടറി ജയകൃഷ്ണൻ,കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻ്റ് പി എം മാത്യു,കേരള കോൺഗ്രസ് എം ഹൈപവർ കമ്മറ്റി അംഗം സഖറിയാസ് കുതിരവേലിൽ, KTUC സംസ്ഥാന പ്രസിഡണ്ട് ജോസഫ് പുത്തൻകാല ,കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണി, കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ജീന സിറിയക്ക്, ഹൈപവർ കമ്മറ്റി അംഗം തോമസ് കീപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുമോൾ ജേക്കബ്,
സിപിഐ എം കടുത്തുരുത്തി ഏരിയ കമ്മിറ്റി അംഗം സദാനന്ദശങ്കർ, എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകളാണ് നിർമ്മല ജിമ്മിയെ സ്വീകരിക്കാൻ അണിനിരന്നത്.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ നടന്ന റാലി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പര്യടനം നടത്തിയ ശേഷം ബഹുജന റാലിയോടെ വൈകിട്ട് കടുത്തുരുത്തിയിൽ സമാപിച്ചു.
