Breaking News

‘എഐയ്ക്ക് സമഗ്രമായ ചട്ടക്കൂട് വേണം’; പുതിയ നിയമം വേണമെന്ന് പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ

Spread the love

ദില്ലി: രാജ്യത്ത് കൃത്രിമ ബുദ്ധിയുടെ അഥവാ എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാൻ പുതിയ നിയമം വേണമെന്ന് പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ. നിലവിലുള്ള നിയമങ്ങളെ മാത്രം ആശ്രയിക്കരുത്. എഐയ്ക്ക് സമഗ്രമായ ചട്ടക്കൂട് വേണമെന്നും ഇതിനായി പുതിയ നിയമം കൊണ്ടുവരണമെന്നും പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു. എഐ വികസനത്തിന്റെ വേഗത കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗത്തിൽ വർധിച്ചുവരികയാണ്. ഗുണങ്ങള്‍ക്ക് പുറമെ ഇതിന്‍റെ ദുരുപയോഗം തടയാൻ വേണ്ടിയാണ് പാർലമെൻ്റ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ.

You cannot copy content of this page