Breaking News

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

Spread the love

മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഇതിനായി ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സമൂഹമാധ്യമ നിരീക്ഷണ വിഭാഗം ജില്ലാ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചു.

ഇതുവരെ 7 കേസുകൾ റജിസ്റ്റർ ചെയ്തു ; 84 ഉള്ളടക്കങ്ങൾ നീക്കം ചെയ്തു
പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്ത 7 പേർക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് 84 പോസ്റ്റുകൾ നീക്കം ചെയ്തത്. വിദേശ രാജ്യങ്ങളിൽ ഇരുന്ന് സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പ്രസിദ്ധീകരിക്കുന്നത് അടക്കമുള്ള നടപടികൾ ആരംഭിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി

You cannot copy content of this page