Breaking News

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; 17 മരണം; ബാധിച്ചത് 1800 കുടുംബങ്ങളെ; നിരവധി വീടുകള്‍ തകര്‍ന്നു

Spread the love

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്റെ വിവിധ പ്രദേശങ്ങൡല്‍ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.ഹെറാത്ത് പ്രവിശ്യയിലെ കബ്കാനില്‍ വ്യാഴാഴ്ച മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മിന്നല്‍ പ്രളയം മൂലം പല കുടുംബങ്ങളും ഒറ്റപ്പെട്ടെന്നും ജനജീവിതം ദുസ്സഹമായെന്നും വടക്ക്, തെക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെല്ലാം തന്നെ കനത്ത മഴ മൂലം ദുരിതമുണ്ടായെന്നും അഫ്ഗാന്‍ ദേശീയ ദുരന്തനിവാരണ അതോരിറ്റി വക്താവ് മുഹമ്മദ് യൂസഫ് ഹമ്മദ് അല്‍ ജസീറയോട് പറഞ്ഞു.

1800ലേറെ കുടുംബങ്ങളെ പ്രളയം ബാധിച്ചെന്നാണ് ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും വിവിധ ഏജന്‍സികള്‍ സഹായമെത്തിച്ച് വരികയാണെന്നും മുഹമ്മദ് യൂസഫ് ഹമ്മദ് പറഞ്ഞു. വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂലചനം അഫ്ഗാനിസ്ഥാന്റെ വിവിധ പ്രദേശങ്ങളിലുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

You cannot copy content of this page