Breaking News

ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത തെരുവില്‍; സംഘര്‍ഷത്തില്‍ ഏഴ് മരണം; എന്താണ് ഇറാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

Spread the love

ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത നടത്തുന്ന പ്രക്ഷോഭത്തിനിടെ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ റിയാലിന്റെ മൂല്യം തകര്‍ന്നടിയുകയും ജീവിത ചെലവേറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. ക്രമസമാധാനം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഇറാനില്‍ മുഎന്താണ് ഇറാനിലെ നിലവിലെ സാഹചര്യം?

2025 ഡിസംബര്‍ 27 മുതലാണ് ഇറാനിലെ തെരുവുകള്‍ ജനകീയ പ്രതിഷേധത്താല്‍ കലുഷിതമായത്. ടെഹ്‌റാനില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഇറാനിലെ ലോറെസ്ഥാന്‍ പ്രവിശ്യയിലെ അസ്‌ന എന്ന നഗരത്തിലാണ് ഏറ്റവും തീവ്രമായ സമരവും സംഘര്‍ഷവും നടന്നത്. സമരക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുന്നത് പുറത്തുവന്ന ചില വിഡിയോകളില്‍ വ്യക്തമായി കാണാം.മുല്ലമാര്‍ ഇറാന്‍ വിട്ട് പോകണം, മുല്ലമാര്‍ മണ്‍മറഞ്ഞുപോകാതെ ഇറാന്‍ സ്വതന്ത്രമാകില്ല തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത്. പണമില്ലാതെ നട്ടം തിരിയുകയാണെന്നും ജീവിക്കാനാകുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്. അതേസമയം ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. ഹിജാബ് നിയമം ലംഘിച്ചതിന് മഹ്‌സ അമിനി അറസ്റ്റിലായതിന് പിന്നാലെ നടന്ന സമരത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇത്.

ഇറാനിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ത്?

ഇറാനിലെ സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയാണ് കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഡോളറിനെതിരെ ഇറാന്‍ റിയാലിന്റെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ ജനജീവിതം ദുസ്സഹമായി. 2022ല്‍ ഡോളറിന് 430000 റിയാല്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് ഡോളറിനെതിരെ 1.42 ദശലക്ഷം റിയാലായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ വിലക്കയറ്റം രൂക്ഷമായി.

സാമ്പത്തിക രംഗം ആകെ തകര്‍ന്നതോടെ ഇറാനിലെ കേന്ദ്ര ബാങ്ക് തലവന്‍ മുഹമ്മദ് റെസ രാജിവച്ചു. ഭക്ഷണസാധനങ്ങള്‍ക്ക് 72 ശതമാനവും മരുന്നുകള്‍ക്ക് 50 ശതമാനവും വില വര്‍ധിച്ചു. മാര്‍ച്ച് മുതല്‍ നികുതി വര്‍ധന കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ രോഷാകുലരാകുകയും തെരുവിലേക്ക് ഇറങ്ങുകയുമായിരുന്നു.പ്പതിലേറെ പേരെ സുരക്ഷാന സേന അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

You cannot copy content of this page