പാലാ:
യുഡിഎഫ് ഗ്രൂപ്പ് വിട്ട് പാലാ നഗരസഭാ ചെയർപേഴ്‌സണും പുളിക്കകണ്ടം കൗൺസലർമാരും.മധുവിധു തീരും മുൻപേ ടീം യുഡിഎഫ് വേർപിരിഞ്ഞു.
“ടീം യു.ഡി.എഫ് ” വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ചെയർപേഴ്‌സണും സ്വതന്ത്ര കൂട്ടായ്മയിലെ മറ്റ് 2 അംഗങ്ങളും “ലെഫ്‌റ്റായി “……”ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി …”എന്ന സന്ദേശം ടീം യു. ഡി എഫ് വാട്സാപ്പ് ഗ്രൂപ്പിൽ ചെയർപേഴ്സൺ ദിയ ബിനു അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ,
ഗ്രൂപ്പിൽ നിന്നും ലെഫ്ടായത് . ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും കെ.ഡി പി യിലെ ഒരു കൗൺസിലറും ഉൾപ്പെടെ 7 പേർ ഒരു ബ്ലോക്കായി ഇരിക്കാൻ നീക്കം.ഇതോടെ കോൺഗ്രസ് തനിച്ചായി. കൊട്ടിഘോഷിച്ച യുഡിഎഫ് ഭരണവും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. മറ്റു ഘടകകക്ഷികളും സ്വതന്ത്ര കൂട്ടായ്മയെയാണ് പിന്തുണയ്ക്കുന്നത്.
കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് 3ഉം , കെ.ഡി പി യ്ക്ക് ഒന്നും , സ്വതന്ത്ര കൂട്ടായ്മയ്ക്ക് 3ഉം , കോൺഗ്രസ്സിന് 6-ഉം കൗൺസിലർമാരാണ് നഗരസഭാ യു.ഡി. എഫ് ഭരണ സമിതിയിൽ ഉണ്ടായിരുന്നത് .
പാലായിലെ നഗരസഭാ ഭരണം യുഡിഎഫി ന് ലഭിക്കുന്നതിനുവേണ്ടി , മുന്നണി സംവിധാനത്തിനു രൂപം കൊടുത്തത്
മുഖ്യമന്ത്രി വി.ഡി സതീശൻ , രമേശ് ചെന്നിത്തല , ഫ്രാൻസിസ് ജോർജ്ജ് എംപി , മാണി സി കാപ്പൻ എം എൽ എ , ജോസഫ് വാഴയ്ക്കൻ , ടോമി കല്ലാനി , ഫിൽസൺ മാത്യൂസ് , കുര്യാക്കോസ് പടവൻ എന്നിവർ മുൻകൈ എടുത്താണ്.
അതിനാൽ തന്നെ, ഇവരെ നേരിൽകണ്ട് കാര്യങ്ങൾ കൃത്യമായി സംസാരിച്ചു ബോധ്യപ്പെടുത്തിയതിന് ശേഷം ഭാവികാര്യങ്ങളിലേക്ക് കടക്കാനാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളുടെ നീക്കം എന്നാണ് സൂചന.ഒരു
