രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സണും സംരംഭകയും നാഷണൽ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക” എന്ന വിഷയത്തെ ആസ്പദമാക്കി അവർ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. മാറുന്ന സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെയും നൂതന ചിന്താഗതിയോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അവർ വിദ്യാർഥികളോട് പങ്കുവെച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് അലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് കൊച്ചുപറമ്പിൽ, മാനേജ്മെന്റ് പഠനവിഭാഗം മേധാവി ധന്യ എസ്. നമ്പൂതിരി, സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായ അമലു പീയൂസ്, ഫാ. ഡോ. ബോബി ജോൺ, മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു.
