രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സ്പാർക് 2K26 ഫെസ്റ്റ് സംഘടിപ്പിച്ചു

Spread the love

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘സ്പാർക് 2K26’ ഫെസ്റ്റ് സംഘടിപ്പിച്ചു. ക്വിസ്, റീൽ ക്രിയേഷൻ, പ്രോംപ്റ്റിംഗ്, ട്രെഷർ ഹണ്ട് തുടങ്ങിയ വിവിധ മത്സരങ്ങളിലായി വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് കണിയോടിക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, ജോബിൻ പി. മാത്യു, ഡിപ്പാർട്ട്മെന്റ് മേധാവി സുനിൽ കെ. ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർമാരായ ഷിബു കല്ലറയ്ക്കൽ, അർച്ചന ഗോപിനാഥ്, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ അനന്തു അനിൽ, ബിസ്റ്റാ മരിയ ജോജോ എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page