രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

Spread the love

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക.

നമോ ഗ്രീൻ റെയില്‍ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യൻ നിർമ്മിതമാണ്. സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി. ഹൈഡ്രജൻ ട്രെയിൻ എന്ന രാജ്യത്തിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് എക്സില്‍ കുറിച്ച പ്രധാനമന്ത്രി ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു

You cannot copy content of this page