കേരള കൗമുദി അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് .

Spread the love

കേരള കൗമുദി ഏർപ്പെടുത്തിയ മികച്ച കോളേജുകൾക്കുള്ള പുരസ്‌കാരം രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന, സാമൂഹിക പ്രതിബദ്ധത എന്നീ വിവിധ മേഖലകളിൽ കോളേജ് കാഴ്ചവച്ച മികവും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ പുരസ്‌കാരം നൽകിയത്.

നാക് എ ഗ്രേഡ് നേടിയ മധ്യ തിരുവതാങ്കൂറിലെ ഏക സ്വാശ്രയ സ്ഥാപനമായ രാമപുരം കോളേജ് യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും ISO സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. കോളേജ് ഇന്ന് NSDC , IEDC , IIC, KILA , UBA , Taly Accademy എന്നീ വിവിധ സ്ഥാപനങ്ങളുടെ പാർട്ണറുമാണ്.

പുരസ്‌കാരദാന ചടങ്ങിൽ ജലസേചന ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിൽനിന്നും പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ ജോബിൻ പി. മാത്യു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഈ നേട്ടം കോളേജിന്റെ അക്കാദമിക മികവിനും വിദ്യാർഥികേന്ദ്രിത പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണെന്ന് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അറിയിച്ചു.

You cannot copy content of this page