Breaking News

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് താത്ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

Spread the love

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അടുത്ത മാസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. ദ്വാരപാലക സ്വര്‍ണ്ണപ്പാളി കേസിലാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയ്ക്ക് സുപ്രീംകോടതി വിധി താല്‍കാലിക ആശ്വാസമായി. അടുത്ത മാസം 8,9 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കാനും ജയശ്രീയോട് കോടതി നിര്‍ദേശിച്ചു. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം.

അതേസമയം, ശബരിമല ദ്വാരപാലക കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 30 വരെ നീട്ടി.. എ പത്മകുമാറിന്റെയും, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ജാമ്യാപേക്ഷ ഈമാസം 30 ന് വീണ്ടും പരിഗണിക്കും. എന്നാല്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

You cannot copy content of this page