മരങ്ങാട്ടുപിള്ളി : യുഡിഎഫിന്റെ കോട്ടയം ജില്ല ചെയർമാനായ ഇ ജെ ആഗസ്തി,ഇലക്ഷൻ സമയത്ത് ജോസ് കെ മാണിയെയും കേരള കോൺഗ്രസ് (എം)നെയും ആക്ഷേപിച്ചുകൊണ്ട് കടു ത്തുരുത്തിയിലും പാലായിലും,പ്രസംഗങ്ങൾ നടത്തിയപ്പോൾ നാട്ടുകാർ മറുപടി നൽകിയത് ബാലറ്റിലൂടെ. അദ്ദേഹത്തിൻറെ വാർഡിൽ മത്സരിച്ച ഇ ജെ ആഗസ്തിയുടെ മാനസപുത്രനും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മരങ്ങാട്ടുപള്ളി മണ്ഡലം പ്രസിഡൻ്റുമായ ജോയി ഇടത്തിനാലാണ് കേരള കോൺഗ്രസ് (എം) കുര്യനാട് വാർഡ് പ്രസിഡൻ്റ് ജോസ് കുറുമുട്ടത്തിനോട് പരാജയപ്പെട്ടത്.
കേരള കോൺഗ്രസ് എം മുൻ കോട്ടയം ജില്ലാ പ്രസിഡൻ്റും ‘ യുഡിഎഫ് കോട്ടയം ജില്ല ചെയർമാനമായിരുന്നു ഇ.ജെ ആഗസ്തി.അദ്ദേഹത്തിൻറെ അടുത്ത ബന്ധുവാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി . കെ എം മാണി മന്ത്രി ആയിട്ടുള്ള എല്ലാ അവസരങ്ങളിലും ഏതെങ്കിലും ബോർഡിന്റെയോ,കോർപ്പറേഷന്റെയോ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്ന അദ്ദേഹം,കെഎം മാണിയുടെ മരണശേഷം പാർട്ടി പിളർന്നപ്പോൾ ജോസഫിനൊപ്പം ചേരുകയായിരുന്നു.ഇതോടെ കഴിഞ്ഞ 40 വർഷത്തോളം പാല കാർഷിക വികസന ബാങ്കിൻറെ പ്രസിഡൻറ് സ്ഥാനവും,മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് നഷ്ടപ്പെടുകയായിരുന്നു.
അദ്ദേഹം ഈയിടെ മോൻസ് ജോസഫ് MLA യോടു ചേർന്ന് നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ കേരള കേരള കോൺഗ്രസ് കാർക്ക് മാത്രമല്ല സ്വന്തം നാട്ടുകാരിലും വെറുപ്പു ളവാക്കിയിരുന്നു .
ഇതിൻറെ പ്രതിഫലനമാണ് അദ്ദേഹത്തിൻറെ പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റും,മുൻ പഞ്ചായത്ത് മെമ്പറുമായ ജോയി ഇടത്തിനാലിനെ നാട്ടുകാർ തന്നെ പരാജയപ്പെടുത്തിയത്.
തന്റെ രാഷ്ട്രീയ ഗുരുവായ കെഎം മാണിയോട് ചെയ്ത നന്ദികേടിനുള്ള ഫലമാണ് നാട്ടുകാർ നൽകിയ തെന്നാണ് മരങ്ങാട്ടുപിള്ളിക്കാർ പറയുന്നത്
