കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി.തിരഞ്ഞെടുപ്പിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കള്‍ പറഞ്ഞു.
പീഡന പരാതിയില്‍ രാഹുലിനെ പുറത്താക്കിയ നടപടിയുടെ ശോഭ കൊടുത്തി. നടൻ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിൻ്റെ പ്രതികരണത്തിന് തുല്യമാണ് സണ്ണി ജോസഫിൻ്റെ പ്രതികരണമെന്നും വിമർശനം. അതിജീവിതയുടെ പരാതി കൈമാറിയ ആളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പരാതി വെല്‍ ഡ്രാഫ്റ്റഡ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ആരോപണം. പരാതി ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്.
ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുന്നവരെ സമൂഹം തള്ളിക്കളയുമെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. പിന്നീട് സണ്ണി ജോസഫിനെ തിരുത്തി വി ഡി സതീശന്‍ രംഗത്തെത്തി. രാഹുലിനെതിരായ പരാതി വെല്‍ ഡ്രാഫ്റ്റഡ് തന്നെയാണെന്നും അങ്ങനെ തന്നെയാണ് പരാതി സമര്‍പ്പിക്കേണ്ടതെന്നുമാണ് വി ഡി സതീശന്റെ തിരുത്ത്.
