പാലാ: മരിയസദനത്തിലെ അന്തേവാസികകളെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ജോമോൻ ജേക്കബ് ഓടയ്ക്കൽ, തോമസ് പള്ളിയിൽ എന്നിവർ നൽകിയ ഹർജി അനീതിയാണെന്നും അന്തേവാസികളെ അപമാനിക്കലാണ് എന്നുമുള്ള പരാമർശത്തോടെ ഹൈക്കോടതി തള്ളിയെങ്കിലും പ്രശ്നം വിവാദമായിരിക്കുകയാണ്.

കേരളത്തിലെന്നല്ല ലോകമെമ്പാടും അറിയപ്പെടുന്നതും. അങ്ങേയറ്റം ആത്മീയ ദൗത്യത്തോടെ നടത്തപ്പെടുന്നതുമായ ഒരു സ്ഥാപനത്തെ വച്ചു തന്നെ അങ്ങേയറ്റം ഹീനമായ രാഷ്ട്രീയം കളിക്കാൻ ഒരുങ്ങിയത് നാടിന് തന്നെ അപമാനകരമാണെന്ന് എന്നാണ് പൊതുജന വികാരം.
അതിനിടെ ഇതിന് പിന്നിലെ രാഷ്ട്രീയവും വെളിയിൽ വന്നിരിക്കുകയാണ്.
പാലാ എംഎൽഎ മാണി .സി.കാപ്പന്റെ സന്തതസഹചാരിയാണ് മേൽപ്പറഞ്ഞ ഹർജി കൊടുത്ത ജോമോൻ ഓടയ്ക്കൽ . ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിനത്തിൽ മാണി സി കാപ്പൻ എംഎൽഎ യോടൊപ്പം വോട്ട് ചെയ്യാൻ വരെ കൂടെ ഉണ്ടായിരുന്നത് ജോമോൻ ജേക്കബ് ആണ് എന്നിരിക്കെ ഇതിന് പിന്നിലെ യുഡിഎഫ് രാഷ്ട്രീയം വെളിയിൽ വന്നിരിക്കുകയാണ്. മരിയസദനം സ്ഥിതി ചെയ്യുന്ന വാർഡിൽ ഇത്തവണ മത്സരിക്കുന്നതാകട്ടെ മാണി സി കാപ്പന്റെ പാർട്ടിയായ കെഡിപിയുടെ സ്ഥാനാർത്ഥിയാണ് താനും.സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടഭ്യർത്ഥിച്ച് വീട് കയറിയ സംഘത്തിൽ മാണി സി കാപ്പൻ എംഎൽഎയുടെ ഭാര്യയ്ക്കൊപ്പം ജോമോൻ ജേക്കബും ഉണ്ടായിരുന്നു.എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കേരള കോൺഗ്രസ് (എം) ലെ ജിജി ബൈജുവാണ്.സ്ഥാനാർത്ഥിയുടെ ഭർത്താവ് ബൈജു കൊല്ലംപറമ്പിൽ മരിയ സദനത്തിന്റെ ആരംഭ കാലം മുതൽക്കേ വിവിധ സഹായങ്ങളുമായി ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ്.അതുകൊണ്ടുതന്നെ വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജിജി ബൈജുവിന് ചെയ്തേക്കുമോ എന്ന ഭീതിയിലാണ് അവരുടെ വോട്ടവകാശം നിഷേധിക്കാനുള്ള നടപടികൾ എംഎൽഎയുടെ സന്തതസഹചാരിയെ ഉപയോഗിച്ച് ചെയ്തതെന്നാണ് വിലയിരുത്തൽ.എംഎൽഎ താമസിക്കുന്ന വാർഡിൽ എംഎൽഎയുടെ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടാൽ ഉണ്ടാകുന്ന നാണക്കേടാവാം ഇതിന് പിന്നിൽ എന്ന് കണക്കുകൂട്ടുന്നു
എംഎൽഎയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആണ് തങ്ങളുടെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കെതിരെ പ്രവർത്തിച്ച തുടങ്ങിയത് എന്നറിഞ്ഞതോടെയാണ് രാഷ്ട്രീയസമ്മർദ്ദത്തിന്റെ ഭീതി മൂലം വോട്ട് ചെയ്യാൻ മരിയ സദനം ഡയറക്ടർ അടക്കമുള്ളവരും അന്തേവാസികളും വോട്ട് ചെയ്യാൻ പോകാതിരുന്നത്
അതേസമയം മാനസിക രോഗികൾക്കാണ് വോട്ടവകാശം തങ്ങൾ നിഷേധിക്കാൻ ശ്രമിച്ചതെന്ന് ചില വൃത്തങ്ങളിൽ നിന്ന് സംസാരം ഉയരുന്നുണ്ടെങ്കിലും വാസ്തവം അതല്ല. രോഗം സുഖപ്പെട്ട് പുനരധിവാസ കേന്ദ്രത്തിൽ തന്നെ തുടരുന്നവരാണ് അവർ. രോഗം ഭേദമായാലും വീട്ടുകാർ തിരിച്ചുകൊണ്ടുപോകാൻ തയ്യാറാവാത്തവരും പോകാൻ മറ്റിടമില്ലാത്തവരുമാണ് ഇവിടെ പൂർണ ബോധത്തോടെ തുടരുന്നത്.അത് ബോധ്യമായതിനെ തുടർന്നാണ് കോടതി ഹർജിക്കാരെ വിമർശിച്ചുകൊണ്ട് ഹർജി തള്ളിയത്.ഹർജിക്കാരനും മാണിസി കാപ്പൻ എംഎൽഎയും ഒരുമിച്ച് വോട്ട് ചെയ്യാൻ എത്തുന്ന ചിത്രവും വീഡിയോയും വെളിയിൽ വന്നതോടെ പുനരധിവാസ കേന്ദ്രത്തിൽ തുടരുന്ന ആരോരുമില്ലാത്ത ആലംബഹീനരെ പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന എംഎൽഎയുടെ പ്രതിച്ഛായ തകർന്നിരിക്കുകയാണ്.
