പാലാ : ജോസ് മോൻ മുണ്ടക്കലിന് യുഡിഎഫ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പാലാ എംഎൽഎ മാണി സി കാപ്പന്റെ പാർട്ടിയായ കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ കൊഴുവനാല്‍ നിയോജകമണ്ഡലം പ്രസിഡൻറ് പയസ് സെബാസ്റ്റ്യൻ വേഴമ്പ ശേരിയിൽ രാജിവെച്ചു.
കൊഴുവനാൽ മണ്ഡലത്തിൽ മാണി സി കാപ്പൻ നടപ്പിലാക്കാൻ ഉദ്ദേശിച്ച പല വികസന പദ്ധതികൾക്കും തുരങ്കം വെച്ച ജോസ് മോൻ മുണ്ടക്കലിന് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ലഭിക്കുന്നതിന് യുഡിഎഫിൽ അമൃതം ചെലുത്തിയതിന്റെ പേരിലാണ് പയസ് രാജിവെച്ചത്.രാജിക്കത്ത് അദ്ദേഹം കെ ഡി പി ജില്ലാ കമ്മിറ്റിക്ക് സമർപ്പിച്ചു.
രാജിക്കത്തിന്റെ പൂർണ്ണ രൂപം താഴെക്കൊടുക്കുന്നു
From
പയസ് സെബാസ്റ്റ്യൻ വേഴമ്പശേരിയിൽ മേവിട
To
കേരള ഡെമോക്രാറ്റിക് പാർട്ടി
ജില്ലാകമ്മിറ്റി
നമസ്കാരം. ബഹുമാനപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി ഭാരവാഹികളുടെയും ബഹുമാനപ്പെട്ട മാണി സി കാപ്പൻ അവർകളുടെയും മുൻപാകെ കൊഴുവനാൽ കേരള ഡെമോക്രാറ്റിക് പാർട്ടി മണ്ഡലം പ്രസിഡണ്ട് പയസ് സെബാസ്റ്റ്യൻ വേഴമ്പശേരിയിൽ എന്ന ഞാൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനമായ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സ്വമേധയാ രാജി വെക്കുന്നതായി അറിയിക്കുന്നു.
രാജിക്ക് ആധാരമായ കാരണം യുഡിഎഫ് കുറവിലങ്ങാട് സ്ഥാനാർഥി ആയിരിക്കുന്ന ശ്രീ ജോസ്മോൻ മുണ്ടക്കൽ വ്യക്തിപരമായി എനിക്കെതിരെ നടത്തിയിട്ടുള്ള അവഹേളനങ്ങളും പ്രവർത്തനങ്ങളും യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തിൽ ആയിരുന്നു അവസരം കിട്ടുന്നിടത്ത് ഒക്കെ മനപ്പൂർവ്വം അവഹേളിക്കാൻ ശ്രമിക്കുകയും പാലാ നിയോജകമണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട മാണി സി കാപ്പൻ കൊഴുവനാൽ പഞ്ചായത്തിന് അനുവദിച്ച ഫണ്ടുകൾ തടയവനായി മനപ്പൂർവ്വം കരുതിക്കൂട്ടി പ്രവർത്തിക്കുകയും കൊഴുവനാൽ പഞ്ചായത്തിൽ മൂലമണ്ട -വാക്കപ്പുലം റോഡിൻ്റെ റീടാറിങ് തടസ്സപ്പെടുത്തുവാൻ പരിശ്രമിക്കുകയും പല പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ വരികയും പ്രത്യേകിച്ച് എൻറെ വാർഡിൽ മാളോലെ കടവ് പാലം നിർമ്മാണം പൂർത്തീകരിക്കുന്നത് തടസ്സപ്പെടുത്തുവാൻ കോൺട്രാക്ടറെ ഭീഷണിപ്പെടുത്തി പാലം പണി കഴിഞ്ഞ നാലു വർഷത്തിലധികമായി തടസ്സപ്പെടുത്തി യിരിക്കുകയാണ്. പാലം പണി ആരംഭിച്ചപ്പോൾ കോൺട്രാക്‌ടറെ ഭീഷണിപ്പെടുത്തുക വഴി പണിക്ക് തടസ്സം സൃഷ്‌ടിക്കുകയും വെള്ളം ഉയർന്നതിനാൽ ഒരു താൽക്കാലിക ഇരുമ്പ് കേഡർ ബഹുമാനപ്പെട്ട എംഎൽഎയുടെ നിർദ്ദേശപ്രകാരം
കോൺട്രാക്ടർ അവിടെ നിർമ്മിക്കുകയും ചെയയ്തു. എന്നാൽ പ്രസ്തുത പാലം പൊളിച്ചു കളയും എന്നും കോൺട്രാക്ടറെ പാലം തകർന്നാൽ ആരെങ്കിലും അപകടത്തിൽ പെട്ടാൽ കേസിൽ പെടുത്തി ഇല്ലാതാക്കും എന്ന് ഭീഷണി മുഴക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളിൽ ശ്രീ ജോസ്മോൻ മുണ്ടയ്ക്കനെതിരെ ശക്തമായി പ്രതികരിക്കേണ്ട സാഹചര്യം എനിക്കുണ്ടായി. അതിന്റെ വിരോധത്തിൽ യുഡിഎഫ് പ്രവർത്തകർക്കിടയിൽ എന്നെ ഇകഴ്ത്തി കാണിക്കുവാൻ പരിശ്രമിക്കു കയും ചെയ്തു. കൊഴുവനാൽ പഞ്ചായത്തിലാകെ ഇദ്ദേഹം കാണിച്ചിട്ടുള്ള അതിക്രമങ്ങൾക്കെതിരെ പലപ്പോഴും ശക്തമായി പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിൽ യുഡിഎഫിൽ നിന്നുകൊണ്ട് ബഹുമാന്യനായ ശ്രീ മാണി സി കാപ്പന്റ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അദ്ദേഹത്തിൻറെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ‘ജോസ്മോൻ മുണ്ടക്കൽ രാഷ്ട്രീയം’ എന്ന രീതിയിൽ യൂഡിഎഫിനുള്ളിൽ ഒരു കുറു മുന്നണി ഉണ്ടാക്കിയെടുക്കുവാൻ പരിശ്രമിക്കുകയും സമ്മർദ്ധപ്പെടുത്തി ഇടതുമുന്നണിയിലും വലതുമുന്നണിയിലും മാറിമാറി സ്ഥാനാർത്ഥിത്വം നേടുവാൻ ശ്രമിക്കുകയും ചെയ്യുക വഴി രാഷ്ട്രീയ പ്രവർത്തകർക്ക് ആകെ അപമാനം ഉണ്ടാക്കുന്ന വിധത്തിലും ആയിരിക്കുന്നു.
ഇദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികൾ എല്ലാം അഴിമതി മാത്രം ലക്ഷ്യം വച്ചായിരുന്നു. ആദ്യത്തെ ഇദ്ദേഹത്തിൻറെ വമ്പൻ പദ്ധതി ആയി പറഞ്ഞുനടക്കുന്ന “കൊഴുവനാൽ പഞ്ചായത്ത് കെഴുവംകുളം കുടിവെള്ള പദ്ധതി” നടപ്പിലാക്കുവാൻ പണം മുടക്കി വർക്കുകൾ ചെയ്‌ത സാബു തോമസ് തൈത്തോട്ടത്തിൽ എന്നയാൾക്ക് 10, 27 വർഷം മുൻപ് 50 ലക്ഷം രൂപയുടെ ബാധ്യത വരുത്തുകയും, സമയത്ത് ബില്ല് മാറി കൊടുക്കാതെ കടത്തിൽ പെടുത്തി അദ്ദേഹം 8 ഏക്കറോളം വരുന്ന കുടുംബ സ്വത്ത് ആയ ഭൂമി വിറ്റ് കടം തീർത്ത് ബാക്കി തുകയുമായി ജീവിക്കുവാൻ നാടുവിട്ട് മംഗലം ഡാമിലേക്കും പിന്നീട് മണ്ണാർക്കാട്ടിലേക്കും പോകേണ്ട അവസ്ഥ ഉണ്ടാക്കി. ഓരോ ഇലക്ഷൻ സമയത്തും ശ്രീ സാബു തോമസിനെ ചേർപ്പുങ്കൽ പള്ളിയുടെ ഉണ്ണീശോയുടെ രൂപത്തിനുമുന്നിൽ നിറുത്തി സത്യം ചെയ്യും പണം ഉടൻ നൽകാമെന്ന് പറയും. എന്നാൽ കഴിഞ്ഞ 10 -27 വർഷമായിട്ടും പണം നൽകാതെ കബളിപ്പിക്കുകയാണ് ഉണ്ടായത്.
ആ വ്യക്തിയുടെ ജീവിതം തകർത്ത ഈ കപട രാഷ്ട്രീയക്കാരൻ രണ്ടാമത് നടപ്പിലാക്കിയ പദ്ധതി വലിയ കേമമായി കൊട്ടിഘോഷിക്കുന്ന “സുമനസ്സുകളുടെ ഭവന പദ്ധതി”യാണ്. ഒരു ചാരിറ്റിയായി രജിസ്‌റ്റർ ചെയ്‌ത പ്രസ്‌തുത ഭവന നിർമ്മാണപദ്ധതി ആയിരം സുമനസ്സുകളുടെ പിന്തുണ എന്ന് പറയുകയും സമൂഹത്തിൽ അറിയപ്പെടുന്ന പലരൽനിന്നും പണം പിരിക്കുകയും അവ കണക്കിൽ രേഖപ്പെടുത്താ തെയും അഴിമതി നടത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ വിജിലൻസിൽ ഒരു പൊതുപ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്.
മൂന്നാമത് നടപ്പിലാക്കിയ “മിനി ഹൈമാസ് പദ്ധതി” അഴിമതി ചൂണ്ടിക്കാട്ടി കൊണ്ട് കൊല്ലത്തുള്ള ഒരു ഇലക്ട്രിക്കൽ ഗ്രേഡ് കോൺട്രാക്ടർ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹം ഇടപെട്ട എല്ലാ മേഖലയിലും അഴിമതി മാത്രമാണ് നടത്തിയിട്ടുള്ളത്. വ്യക്തിപരമായി പല ആൾക്കാരോടും വിരോധം തീർക്കുവാനായി കള്ളക്കേസിൽ കൊടുക്കുകയും പോക്സോ കേസിൽ കുടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആൾക്കാരുടെ സ്വകാര്യ ഭൂമിയിൽ കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ഉടമകളെ ഭീഷണിപ്പെടുത്തി ബലമായി വഴി വെട്ടുകയും ചെയ്തത് സംബന്ധിച്ച് കേസുകൾ കോടതിയിൽ ഉണ്ടായിട്ടുണ്ട്.
സ്വന്തം വീടിന് സമീപം കുടിവെള്ള പദ്ധതിയിൽ മലിനജലം ഒഴുക്കുന്നതിന് ഒത്താശകൾ ചെയ്യുകയും ഇതിനെതിരെ ഇദ്ദേഹത്തിൻ്റെ സ്വന്തം വാർഡിൽ ഉള്ള ഇരുന്നൂറോളും വ്യക്തികൾ ഒപ്പിട്ട പരാതി നിലവിലുണ്ട്. ഇത്തരത്തിൽ സർവ്വവിധത്തിലും സമൂഹദ്രോഹ പ്രവർത പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മുഖംമൂടി അണിഞ്ഞ ഈ നന്മ മരത്തിനെ കുറവിലങ്ങാട് യുഡിഎഫ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചും ഇത്തരം വ്യക്തികളെ സമൂഹത്തിൻ്റെ തലയിൽ കെട്ടിവെക്കുന്നതിൽ പ്രതിഷേധിച്ചും ഞാൻ കുറവിലങ്ങാട് ഡിവിഷനിൽ ഇവൻറെ അക്രമങ്ങൾക്ക് ഇരയായ അമ്പതോളം പേരുമായി ചേർന്ന് ഈ രാഷ്ട്രീയ മാലിന്യത്തെ ഇലക്ഷനിൽ പരാജയപ്പെ ടുത്തുവാൻവേണ്ടി പ്രവർത്തിക്കേണ്ട സാഹചര്യം രൂപപ്പെടുകയുണ്ടായിട്ടുണ്ട്.
ആയതിനാൽ പ്രിയപ്പെട്ടവരായ യുഡിഎഫ് നേതാക്കന്മാർക്ക് എൻറെ പ്രവർത്തി മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിനും ബഹുമാന്യരായ പി ജെ ജോസഫ് സാർ, ബഹുമാനപ്പെട്ട മോൻസ് ജോസഫ് സാർ, ബഹുമാനപ്പെട്ട ശ്രീ മാണി സി കാപ്പൻ സാർ എന്നിവർക്ക് എൻറെ പ്രവർത്തനങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന് ബോധ്യമുള്ളതിനാൽ ഒരു എളിയ യുഡിഎഫ് പ്രവർത്തകൻ എന്ന നിലയിൽ എൻറെ പ്രവർത്തി രാഷ്ട്രീയപരമായ മാന്യത ഇല്ലാത്തതായി തീരുന്നതിനാലും മനസ്സാക്ഷിക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലും ഞാൻ താൽക്കാലികമായി യുഡിഎഫിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
എൻറെ തീരുമാനം രാഷ്ട്രീയപരമായി പക്വത നിറഞ്ഞതായിരിക്കില്ല എന്നറിയാം എന്നിരുന്നാലും വളരെ ഹൃദയ വേദനയോടെ കേരള ഡെമോക്രാറ്റിക് പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെക്കുകയും വരുന്ന ഇലക്ഷനിൽ യുഡിഎഫിന്റെതായ പ്രവർത്തനങ്ങൾ പങ്കെടുക്കുകയില്ല എന്നും വളരെ വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു.
സ്നേഹപൂർവ്വം
പയസ് സെബാസ്റ്റ്യൻ
വേഴമ്പശേരിയിൽ
മേവിട
