ദേശീയ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പാലാഷ് മുച്ചാലും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ വിവാഹാഘോഷ ചടങ്ങുകള്‍ക്കിടയില്‍ പിതാവ് ശ്രീനിവാസ മന്ദാനക്ക് ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും വിവാഹ ആഘോഷ ചടങ്ങുകള്‍ മാറ്റിവെച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ സ്മൃതിയുടെ വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിശ്രുത വരന്‍ പാലാഷ് മുച്ചാലിന്റെ മുന്‍ കാമുകിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്മൃതിയുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബിര്‍വ ഷായുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു പലാഷ്. ബിര്‍വ ജയ് ഹിന്ദ് കോളേജില്‍ പഠിക്കുമ്പോള്‍ മുംബൈയില്‍ ഇരുവരും പരസ്പരം സുഹൃത്തുക്കളായിരുന്നു. മിര്‍വ്വ ഷായോട് പലാഷ് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന്റെ പഴയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വഴി വൈറലായിരിക്കുകയാണ്.
