ലൈംഗികാതിക്രമ കേസിൽ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണസംഘം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ പ്രജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷൻ പോയിന്റുകളിൽറിപ്പോർട്ട് ചെയ്താൽ ഉടൻ കസ്റ്റഡിയിൽ എടുക്കും എന്നാണ് അറിയിപ്പ്. ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെ ഡി എസ് സിറ്റിംഗ് എംപി യും ആണ് പ്രജ്വല്‍ രേവണ്ണ.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമൻസയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.