Breaking News

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടാൻ സർക്കാർ തീരുമാനം

Spread the love

മലപ്പുറം: ഈ അധ്യയനവർഷവും മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് വർധിപ്പിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 30ശതമാനം സീറ്റും ഏയ്ഡഡ് സ്കൂളിൽ 20ശതമാനം സീറ്റുമായിരിക്കും വർധിപ്പിക്കുക. കഴിഞ്ഞ വർഷവും മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചിരുന്നു.

 

സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുൻ വർഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

 

കഴിഞ്ഞ വർഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തിയിരുന്നു. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവിനും കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു.

You cannot copy content of this page