Breaking News

‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്; വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും’ ; മന്ത്രി കെ കൃഷ്ണന്‍കുട്ടി

Spread the love

വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. അതുമായി മുന്നോട്ട് പോകും. എത്രയായിരിക്കും വര്‍ധന എന്ന് തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല – അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം നടത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ പരിതസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഹൈഡ്രല്‍ പ്രൊജക്ടുകള്‍ വരണം.ഇത് തുടങ്ങിയാല്‍ ചെറിയ വിലക്ക് വൈദ്യുതി നല്‍കാം. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കണം – മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദമാക്കി.

You cannot copy content of this page