അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാനാകില്ല; നിർദേശവുമായി ഹൈക്കോടതി

Spread the love

കൊച്ചി: കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്പോൾ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. 2018 മുതൽ 2021 വരെ പിടികൂടിയ കാട്ടാനകളിൽ 40 ശതമാനവും ചരിഞ്ഞുവെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ‍ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല.

കാട്ടാനകളെ പിടികൂടാൻ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്ക് അനുമതി നൽകുകയാണ് ചെയ്യുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാനാകില്ല. ആനകളുടെ എഴുന്നള്ളത്ത് സംബന്ധിച്ച് ഇന്ന് തന്നെ മാർഗ്ഗരേഖ പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കും മാർഗരേഖ സംബന്ധിച്ച ഇടക്കാല ഉത്തരവിറക്കുകയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

You cannot copy content of this page