Breaking News

‘പിണറായി സർക്കാർ സംഘടിതമായി അഴിമതി നടത്തുന്നു, രഹസ്യമായി ബാറുകളുടെ ലൈസൻസ് നീട്ടി കൊടുക്കുന്നു’; കെ സി വേണുഗോപാൽ

Spread the love

പിണറായി സർക്കാർ സംഘടിതമായി അഴിമതി നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ. രഹസ്യമായി ബാറുകളുടെ ലൈസൻസ് നീട്ടി കൊടുക്കുന്നു. ടൂറിസം വകുപ്പിന്റെ ഇരുന്നൂറിൽ അധികം ബാറുകൾക്കാണ് ലൈസൻസ് നീട്ടി കൊടുത്തത്. ബാറുകളുടെ സമയപരിധി നീട്ടി കൊടുത്ത അതേ ദിവസം തന്നെയാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിൽ മദ്യവർജനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ എത്ര ബാറുകൾ ആണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തെരഞ്ഞെടുപ്പിൽ കോടികൾ സിപിഐഎം മറിച്ചു കൊണ്ടിരിക്കുകയാണ്. 377 ബാറുകളാണ് 10 കൊല്ലത്തിനിടെ ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ ലൈസൻസ് പുതുക്കി നൽകേണ്ട എന്ന് പറഞ്ഞതാണ് ഇവർ പുതുക്കി നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.

അഴിമതിക്കെതിരെ സംസാരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരമാണ്. കൃഷിക്കാരുടെ ക്ഷേമനിധി ധനവകുപ്പ് വെട്ടിയത് കൃഷിക്കാരോടുള്ള വെല്ലുവിളിയാണ്. വിലക്കയറ്റം രൂക്ഷമാണ്. ഹോട്ടൽ, തട്ടുകടകൾ എല്ലാം പൂട്ടി. സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ട്രെൻഡ് ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം, സ്ഥാനാർത്ഥിയുടെ സ്വത്ത് പൂർണമായും കാണിക്കണം എന്നുള്ളത് കമ്മീഷൻ ചട്ടമാണ്. കോറമംഗലയിലെ സ്വത്ത് വിവരം രാജീവ് ചന്ദ്രശേഖർ മനഃപൂർവം മറച്ചുവെച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം. കമ്മീഷന് പരാതി നൽകും. തെരഞ്ഞെടുപ്പിൽ ചട്ടലംഘനമാണ്. ആരാണ് A ടീം ആരാണ് B ടീം എന്ന് ജനങ്ങൾക്ക് അറിയാംമെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായം, കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് അഭിപ്രായങ്ങൾ ഉണ്ടാകും. സിപിഐഎമ്മിനെ പോലെ വീട്ടിൽ പോയി പറയണം എന്നും കോൺഗ്രസ് നേതാക്കൾ പറയില്ല. അതിപ്പോൾ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

You cannot copy content of this page