ഏറെ കാത്തിരിപ്പുകള്‍ക്കും സസ്‌പെന്‍സുകള്‍ക്കും പൊട്ടിത്തെറിയെക്കുറിച്ചുള്ള സൂചനകള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. കെ സുധാകരന്റെ വാശിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയില്ലെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കെ സുധാകരന് സീറ്റില്ല പകരം കണ്ണൂരില്‍ ടി ഒ മോഹനനാണ് മത്സരിക്കുക. കൂടാതെ അടൂര്‍ പ്രകാശ്, എല്‍ദോസ് കുന്നപ്പള്ളി, അലോഷ്യസ് സേവ്യര്‍, ദീപ്തി മേരി വര്‍ഗീസ്, പാലോട് രവി തുടങ്ങിയവരുടെ പേരുകളും രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലില്ല. 37 പേരുകളാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ദീപ്തി മേരി വര്‍ഗീസിന് കൊച്ചിയില്‍ നിരാശയാണ്. ആറന്മുളയില്‍ അബിന്‍ വര്‍ക്കിയാണ് സ്ഥാനാര്‍ഥി. കായംകുളത്ത് എം ലിജുവും നേമത്ത് ശബരിനാഥനും മത്സരിക്കും. കഴക്കൂട്ടത്ത് ശരത്ചന്ദ്രപ്രസാദാണ് സ്ഥാനാര്‍ഥി. നെടുമങ്ങാട് മീനാങ്കല്‍ കുമാറും അടൂരില്‍ അഡ്വക്കേറ്റ് ശാന്തകുമാറും മത്സരിക്കും.വൈപ്പിനില്‍ ടോണി ചമ്മണി സ്ഥാനാര്‍ഥിയാകും. വടക്കാഞ്ചേരിയില്‍ വൈശാഖ് നാരായണസ്വാമിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുക. പൂഞ്ഞാറില്‍ അഡ്വക്കേറ്റ് സജി ജോസഫും ഉടുമ്പന്‍ചോലയില്‍ സേനാപതി വേണുവും മത്സരിക്കും. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷും മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരിയും പട്ടാമ്പിയില്‍ ടി പി ഷാജിയും കാട്ടാക്കടയില്‍ എം ആര്‍ ബൈജുവും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും ഇടുക്കിയില്‍ റോയ് കെ പൗലോസും കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലും സ്ഥാനാര്‍ഥികളാകും. എം പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി അംഗീകരിച്ചതായി വേണം പട്ടിക പുറത്തുവരുമ്പോള്‍ വിലയിരുത്താന്‍.
