Breaking News

തിരുവനന്തപുരത്തെ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവം; മാതാപിതാക്കളുടെ മൊഴിയിൽ ദൂരൂഹത

Spread the love

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ മൊഴിയിൽ അടിമുടി ദൂരൂഹതയെന്ന് പൊലീസ്. മാതാവും പിതാവും കുട്ടിയുടെ പരുക്കിനെ കുറിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങൾ. പിതാവ് ഷിജിന് കുട്ടിയോട് താൽപര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും.

കുഞ്ഞിന്റെ കൈക്ക് ഏറ്റ പൊട്ടലിൽ സംശയം. ഒരാഴ്ച്ച മുൻപ് സംഭവിച്ച പരിക്കെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ മൂന്ന് ആഴ്ച്ച മുൻപാണ് പൊട്ടൽ ഉണ്ടായതെന്നു ഡോക്ടറുടെ നിർണ്ണായക മൊഴി. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിലെ ഡോക്ടർ ആണ് മൊഴി നൽകിയത്. കൂടുതൽ വകുപ്പുകൾ ചേർക്കും. എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ചേർക്കാൻ ആലോചനയുണ്ട്.

ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയ മൊഴി.

ഷിജിലും കൃഷ്ണപ്രിയയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതാണ് സംശയം ബലപ്പെടാൻ കാരണം. അകന്നു കഴിയുകയായിരുന്നു ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. വയറിൽ ക്ഷതം ഏറ്റിരുന്നതായി സംശയമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും ലഭിച്ചാലെ മരണകാരണം വ്യക്തമാകു എന്ന് നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി.

You cannot copy content of this page