Breaking News

45 ലക്ഷം തലക്ക് വിലയിട്ട കൊടുംഭീകരൻ; മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിഡ്മയെ വധിച്ച് സുരക്ഷാസേന

Spread the love

ആന്ധ്രയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേരെ വധിച്ചു.കൊല്ലപ്പെട്ടവരിൽ കേന്ദ്ര കമ്മിറ്റി അംഗവും 26-ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ
മാദ്വി ഹിഡ്മയും ഉണ്ടായിരുന്നു. ഓപ്പറേഷൻ നടത്തിയ സുരക്ഷാസേനയെ ആഭ്യന്തരമന്ത്രി അമിത് ഷാ
ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാൻഡറായ മാദ്വി ഹിഡ്മ കൊല്ലപ്പെട്ടത്. കോബ്ര ബറ്റാലിയൻ ഉൾപ്പെടെയുള്ള സുരക്ഷാസേനയാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ പ്രധാനിയുമായ 42 കാരനായ ഹിഡ്മയെ പിടികൂടുന്നവർക്കായി 45 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധനായിരുന്ന ഹിഡ്മ, മാവോയിസ്റ്റ് സംഘടനയുടെ പ്രധാന തന്ത്രജ്ഞൻ കൂടിയായിരുന്നു.

പത്ത് വർഷത്തിനിടെ ഛത്തീസ്ഗഢിൽ സുരക്ഷാസേനയ്ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഹിഡ്മയ്ക്ക് പങ്കുണ്ടായിരുന്നു.ഇയാളുടെ ഭാര്യ ഉൾപ്പെടെ ആറ് പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.ആറ് ജവാന്മാർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

You cannot copy content of this page