Breaking News

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

Spread the love

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള പങ്ക്’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കവേയായിരുന്നു ശേഖര്‍ യാദവിന്റെ പ്രതികരണം.

‘രക്ഷിതാക്കള്‍ക്ക് അവരുടെ മക്കള്‍ക്ക് സമ്മർദ്ദം നൽകരുത്. നിങ്ങള്‍ ഡോക്ടറാകണം, എഞ്ചിനീയറാകണം എന്നിങ്ങനെ മക്കളോട് പറയരുത്. അവര്‍ക്ക് ആഗ്രഹമുള്ള ദിശയിലേക്ക് അവര്‍ കരിയര്‍ സൃഷ്ടിക്കട്ടേ. നിങ്ങളുടെ മക്കള്‍ ചിലപ്പോള്‍ ശരാശരിയില്‍ പഠിക്കുന്നവരായിരിക്കും, പക്ഷേ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഒരുപാട് പേര്‍ കുട്ടികളില്ലാതെ ജീവിക്കുന്നു. ഇതിനിടയില്‍ നിങ്ങള്‍ക്ക് കുട്ടികളെ നല്‍കിയ ദൈവത്തോട് നന്ദി പറയൂ’, ശേഖര്‍ യാദവ് പറഞ്ഞു.

You cannot copy content of this page