Breaking News

ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം

Spread the love

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരകാശിയിൽ രാവിലെ 8.56 ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

 

കഴിഞ്ഞ മെയ് 1 ന് ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 30 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

You cannot copy content of this page