ബ്രിട്ടണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; വാടക വീടുകള്‍ക്കും നിരക്ക് കുതിച്ചു കയറുന്നു.

Spread the love

കുടിയേറ്റം ഏറിയതോടെ ബ്രിട്ടണില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച്‌ ഉയരുകയാണ്.

എന്തെങ്കിലും ഒരു ജോലി സ്വപ്നം കണ്ട് യുകെയില്‍ എത്തുന്നവർക്കും നാടു വിടുന്നവർക്കുമൊക്കെ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇവിടുത്തെ സാഹചര്യങ്ങള്‍.

ശമ്പളത്തിൻ്റെ നല്ലൊരു ശതമാനവും വാടക്കായി ചെലവഴിക്കേണ്ടിവരുന്നു. ഉയർന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താൻ യുകെയില്‍ എത്തുന്ന പലരുമിന്ന് ഏറെ ബുദ്ധിമുട്ടുകയാണ്.

വാടക വീടുകളുടെ മാത്രമല്ല, മറ്റ് പ്രോപ്പർട്ടികളുടെയും നിരക്ക് ദിനം തോറും ഉയരുകയാണ്. സമീപ വർഷങ്ങളിലും നിരക്ക് വർധന തുടരുമെന്നാണ് ലഭിക്കു സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചിരിക്കുന്നതിനാല്‍ ലോണ്‍ എടുത്ത് വീട് വാങ്ങാനും സ്ഥലം വാങ്ങാനും തയ്യാറായി നിരവധിപേർ മുന്നോട്ട് വരുന്നുണ്ട്.

ഇത് വീടുകളുടെ ഡിമാൻഡും ഉയർത്തുന്നു. ഈ അവസരം പ്രോപ്പർട്ടി ഡവലപ്പർമാരും വാടകക്ക് വീടു നല്‍കുന്നവരും ഒക്കെ മുതലാക്കിക്കൊണ്ടിരിക്കുന്നു.

റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലിപ്പോള്‍. സ്റ്റുഡിയോ അപ്പാർട്മെൻ്റുകളും ചെറിയ വീടുകളും ഒന്നും കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക പ്രതിമാസം 1.40 ലക്ഷം രൂപയായാണ്. ലണ്ടനില്‍ ആണെങ്കില്‍ തുക പിന്നെയും ഉയരും.

വരും വർഷങ്ങളിലും വില കുതിച്ചു കയറാനാണ് സാധ്യത.

യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിലെ വലിയ കുതിച്ചുചാട്ടം വരും വർഷങ്ങളിലും തുടരുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് മാസത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

വീടുകളുടെ വിലയില്‍ ഏകദേശം 1.5 ശതമാനം മുതലാണ് വർധന. ശരാശരി ഭവന വില 5.7 ലക്ഷം രൂപയാണ് വർധിച്ചിരിക്കുന്നത്. 370,000 പൗണ്ടൊക്കെ സാധാരണമായി മാറിയിരിക്കുന്നു.

യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകള്‍ അനുസരിച്ച്‌ വീടുകള്‍ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവും വീടിൻ്റെ വില കുതിച്ചുയരാനുള്ള കാരണങ്ങളിലൊന്നാണ്.

പ്രോപ്പർട്ടി മാർക്കറ്റില്‍ മുതല്‍ മുടക്കിയവരെ സംബന്ധിച്ചിടത്തോളം വില വർദ്ധനവ് ഗുണകരമായ കാര്യമാണ്. എന്നാല്‍ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുതിയ കുടിയേറ്റക്കാർക്ക് ഇത് തിരിച്ചടിയാണ്.

വാടകയ്ക്ക് വീടുകള്‍ അന്വേഷിക്കുന്നവർക്ക് നിലവിലെ സാഹചര്യത്തില്‍ വാടക വീടിനായി വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. യുകെയിലെ സാമ്ബത്തിക മാന്ദ്യവും നിലവിലെ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇനി കുടിയേറ്റം ലക്ഷ്യമിടുന്നവർക്ക് യുകെ ആത്ര ആകർഷകമായ ഒരു ഓപ്ഷനാകില്ല.

മദ്ധ്യവർഗവരുമാനക്കാർ പട്ടിണിയിലാകുന്നതും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയരുന്നതുമൊക്കെയാണ് ഇപ്പോഴത്തെ കാഴ്ചകള്‍.

വിദ്യാർത്ഥി വിസയിൽ യുകെയിലേക്ക് കുടിയേറുന്നവർ ഒന്നു കൂടി ചിന്തിച്ച് തീരുമാനം എടുക്കുന്നതായിരിക്കും ഉത്തമം

You cannot copy content of this page