മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന് കേരളത്തിന്റെ വാദം തെറ്റ് ; അടച്ചു പൂട്ടിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ബാലാവകാശ കമ്മീഷൻ

Spread the love


ന്യൂഡല്‍ഹി: മദ്രസ്സകള്‍ക്ക് സർക്കാർ ധനസഹായം നല്കുന്നില്ലെന്ന കേരള സർക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ബാലാവകാശ കമ്മീഷൻ.
മദ്രസ്സകള്‍ അടച്ചു പൂട്ടാൻ കേരള സർക്കാർ തയ്യാറായില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ വ്യക്തമാക്കി. രാജ്യത്തെ മദ്രസകള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞ.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്. ഈ കാരണം വ്യക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിരുന്നു. മദ്രസ ബോർഡുകള്‍ നിർത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകള്‍ക്കും മദ്രസ ബോർഡുകള്‍ക്കും ധനസഹായം നല്‍കുന്നത് നിർത്തലാക്കണമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇതില്‍ സാമ്ബത്തിക സഹായം മാത്രം കണക്കിലെടുത്തു കൊണ്ടാണ്, ഈ നിർദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് വിവിധ സംഘടനകള്‍ ഇപ്പോള് മുന്നോട്ട് വന്നിരിക്കുന്നത്. കേരളത്തിലെ മദ്രസകള്‍ക്ക് സർക്കാർ സഹായം നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചിരുന്നു. അതെ സമയം കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ട് എന്ന നിർദ്ദേശമാണ് പ്രാഥമികമായി പരിഗണിക്കുന്നതെങ്കില്‍, കേരളത്തിലെയും മദ്രസ്സകള്‍ പൂട്ടേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

You cannot copy content of this page